ഞായറാഴ്‌ച, ഏപ്രിൽ 22, 2018

മഴച്ചൊല്ലുകളും പ്രവചനങ്ങളും കാലവർഷവും

മുത്തശ്ശിമാർ നാളും മാസവും കണ്ട് കാലാവസ്ഥ പ്രത്യേകിച്ച് മഴ പ്രവചിക്കുക ഏതെങ്കിലും പഴഞ്ചൊല്ലിനെ (Pazhamchollukal, Malayalam Proverbs) കൂട്ടുപിടിച്ചായിരിക്കും .
ചില മഴച്ചൊല്ലുകൾ ഇവിടെ കുറിക്കുകയാണ് . 

ഇടവം പാതിയിലാണ് മലയാളരാജ്യത്തിൽ കാലവർഷം (മൺസൂൺ ) ആരംഭിക്കുന്നത് . 

ഇടവപ്പാതി കഴിഞ്ഞാൽ പിന്നെ കുയില്ലാതെ നടക്കാൻ മേലാ 

എടവത്താൽ പാതി വർഷം 

ഇടവം കഴിഞ്ഞു തുലാത്തോളം കുട കൂടാതെ നടന്നീടിൽ  പോത്തു  പോലെ  നനഞ്ഞീടാം 

ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴീലും വെള്ളം 

ഇടവത്തിലിടിവെട്ടും 

ചിങ്ങമാസമാകുമ്പോഴേയ്ക്കും കാലാവർഷത്തിനു തെല്ലൊന്നു ശമനമുണ്ടാവുകയും വസന്തം മെല്ലെയെത്തുകയുമാണ് 

ചിങ്ങത്തിലെ മഴ ചിരിച്ചും കരഞ്ഞും 

ചിങ്ങം ഞാറ്റിൽ ചിനുങ്ങി ച്ചിനുങ്ങി 

ഇടവത്തിലെ തിരുവാതിര നാൾ കഴിഞ്ഞാൽ പിന്നെ പത്തു പതിനഞ്ചു ദിവസം കാലവർഷം ശക്തിപ്രാപിക്കാറുണ്ട് . ശക്തമായ മഴയാണ് ഈ കാലയളവിൽ ലഭിക്കുക .

തിരുവാതിര ഞാറ്റിൽ അമൃതമഴ 

തിരുവാതിരയ്ക്കു തിരിമുറിയാതെ 

തിരുവാതിര ഞാറ്റുവേലയ്ക്കു തിരുമുറ്റത്തും തുപ്പാം 

പുണർതം ഞാറ്റുവേലയിൽ മഴയെക്കുറിച്ചുമുണ്ട് ചൊല്ലുകൾ 

പുണർതത്തിൽ പുഴവെള്ളം കേറും 

പുണർതത്തിൽ പൂഴാൻ  കേറത്തക്ക വണ്ണം 

പൂയം / മകയിരം ഞാറ്റുവേലയിലെ മഴയും ചൊല്ലുകൾക്ക് പാത്രമായിട്ടുണ്ട് .

പൂയത്തിൽ പൂഴാൻ  പറമ്പു കേറും 

മകീര്യത്തിൽ മതിമറന്നു പെയ്യും മഴ 

കാറു മാനത്ത്  കണ്ടാലും മഴ പെയ്യാൻ താമസമുണ്ട് തുലാവര്ഷത്തിൽ ! നേരേ മറിച്ചാണ് കാലവർഷത്തിന്റെ അവസ്ഥ 

തുലാവർഷം കണ്ട് നിന്നവനും കാലവർഷം കണ്ട്  ഓടിയവനും വെറുതെ 

ഇടവം പകുതിക്കാരംഭിക്കുന്ന കാലവർഷവും പിന്നെ വരുന്ന തുലാവര്ഷവും ഒക്കെക്കഴിഞ്ഞ് മഴയ്‌ക്കൊരു ശമനമുണ്ടാകുന്നത് വൃശ്ചിക മാസത്തിലായിരിക്കും 

കാർത്തിക കഴിഞ്ഞാൽ കുട വേണ്ട 

വാക്കഴിഞ്ഞാൽ വർഷമില്ല  (തുലാമാസത്തിലെ വാവ് )

വേനൽ മഴയെക്കുറിച്ച് - വിഷുവിൻ പിന്നെ വേനലില്ല

ഞാറ്റുവേല മഴയെക്കുറിച്ച് അല്പം വ്യത്യസ്തമായ ചില ചൊല്ലുകളുമുണ്ട് 

തിരുവാതിരയിൽ നൂറുമഴയും നൂറുവയിലും 

പൂയം പുതുക്കിപ്പുതുക്കി 

മഴ മാറിനിൽക്കേണ്ടതായിട്ടുള്ള സമയങ്ങളുമുണ്ട് 

മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും 

മകരത്തിൽ മഴ പെയ്താൽ മരുന്നുകൂടിയില്ല 

മീനത്തിൽ മഴപെയ്താൽ  മീനിനും കൂടി എരയില്ല 

ചെറിയ ചില അന്ധവിശ്വാസങ്ങളുമുണ്ട് മഴച്ചൊല്ലുകളിൽ 

ചിങ്ങമാദ്യം മഴയില്ലെങ്കിൽ അച്ചിങ്ങം  മഴയില്ല 

മുച്ചിങ്ങം  മഴയില്ലെങ്കിൽ അച്ചിങ്ങം  മഴയില്ല 

ചെമ്മാനം  കണ്ടാൽ അമ്മാനത്തു മഴയില്ല Labels : chollukal,പഴഞ്ചൊല്ലുകള്‍,ചൊല്ലുകള്‍,malayalam pazhamchollukal,proverbs on rain,mazha chollukal,pazhamchollukal


പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...